മയക്കുമരുന്ന് വാങ്ങാൻ ഡാൻസാഫും; ലഹരി വണ്ടിക്ക് പൊലീസ് ബോർഡ്-ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് മീഡിയവൺ

ലഹരി സംഘവും ഡാൻസാഫും ഒന്നിച്ച് കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന് പുറത്തേക്ക് യാത്രകൾ നടത്തി

Update: 2024-09-13 05:27 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: ഡാൻസാഫ് സംഘവും മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള ഇടപാടിന്റെ ഞെട്ടിക്കുന്ന തെളിവുകൾ മീഡിയവണിന്. മാരക മയക്കുമരുന്നുകൾ വാങ്ങാൻ മലപ്പുറത്തെ ഡാൻസാഫ് സംഘം ഇടപാടുകാരോട് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം മീഡിയവൺ പുറത്തുവിട്ടു. മയക്കുമരുന്ന് സംഘത്തിന് പൊലീസ് വാഹനത്തിന്റെ ബോർഡ് നൽകിയെന്നും സംഭാഷണത്തിലുണ്ട്.

ബംഗളൂരുവിൽ പോയി വാങ്ങുമ്പോൾ നൂറു ഗ്രാമുമായി വരാനാണ് ഡാൻസാഫ് സംഘം ആവശ്യപ്പെടുന്നത്. 40-50 ഗ്രാം കിട്ടിയാൽ പോരേ എന്നു ചോദിക്കുമ്പോൾ നൂറു മയക്കുമരുന്ന് വയനാട്ട് എത്തിച്ചുതരാനും നിർദേശിക്കുന്നുണ്ട്.

മയക്കുമരുന്ന് വാങ്ങുന്നതിനായി ലഹരി സംഘത്തെ കൂട്ടുപിടിക്കുക മാത്രമല്ല, അവരുടെ വാഹനത്തിൽ വെക്കാൻ പൊലീസിന്റെ ഔദോഗിക ബോർഡും നൽകി. ലഹരി സംഘവും ഡാൻസാഫും ഒന്നിച്ച് കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന് പുറത്തേക്ക് യാത്രകൾ നടത്തി. കോവിഡ് ബാധിച്ച ഉദ്യോഗസ്ഥനെ നലഹരിക്കേസ് പ്രതി ഫോണിൽ വിളിക്കുന്ന ഫോൺ സംഭാഷണങ്ങളും പുറത്തുവന്നിരിക്കുകയാണ്.

പൊലീസിങ്ങിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ നിരവധി തെളിവുകൾ ശബ്ദരേഖയിലുണ്ട്. നിരപരാധികളെ ഡാൻസാഫ് മയക്കുമരുന്ന് കേസിൽ കുടുക്കുന്നതായ നിരവധി പരാതികളാണ് മലപ്പുറത്തുള്ളത്. മയക്കുമരുന്ന് വാങ്ങുന്നതുൾപ്പെടെ പുറത്തുവരുന്ന ഡാൻസാഫിന്റെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഈ ആരോപണം ശക്തിപ്പെടുത്തുകയാണ്.

Watch video report here:

Full View

Summary: MediaOne exclusive on DANSAF and drug mafia deal and publishes phone conversations between Police and drug traffickers in Malappuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News