'യാത്രയയപ്പിൽ ഗൂഢാലോചന'; നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു

കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് മലയാലപ്പുഴയിലെത്തി മൊഴി രേഖപ്പെടുത്തിയത്

Update: 2024-11-14 09:51 GMT
Advertising

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന് യാത്രയയപ്പ് ഒരുക്കിയതിൽ ഗൂഢാലോചന സംശയിച്ച് കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവുമാണ് ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. മൊഴിയിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല. കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പത്തനംതിട്ട മലയാലപ്പുഴയിലെത്തി മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് ഒരു മണിക്കൂർ 50 മിനിറ്റ് നീണ്ടു. 

രണ്ടാം തവണയാണ് അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നവീൻ ബാബുവിന്റെ സംസ്കാരത്തിന് മുമ്പ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്ന് കുടുംബം മനോവിഷമത്തിലായിരുന്നത് കാരണം വിശദമായി മൊഴിയെടുക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. 

അതേസമയം, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ.കെ.കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. പി.പി ദിവ്യ രാജിവെച്ച ഒഴിവിലാണ് പുതിയ അധ്യക്ഷയ്ക്കായി വോട്ടെടുപ്പ് നടന്നത്. 24 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 17 അംഗങ്ങളുണ്ട്. പി.പി ദിവ്യയുടെ അഭാവത്തിൽ കെ.കെ രത്നകുമാരിക്ക് 16 വോട്ടുകൾ ലഭിച്ചു. ജാമ്യവ്യവസ്ഥ പരിഗണിച്ചാണ് പി.പി ദിവ്യ വോട്ടുചെയ്യാൻ എത്താതിരുന്നതെന്നാണ് വിശദീകരണം.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News