'ഗവർണറെ മാറ്റുന്നത് കൂടുതൽ ദിശാബോധം നൽകാനുള്ള തീരുമാനം'; ആർ.ബിന്ദു
'കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റം വേണമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു'
തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള തീരുമാനം പോസറ്റീവായ സമീപനമാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റം വേണമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. കൂടുതൽ ദിശാബോധം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഓർഡിനൻസെന്നും മന്ത്രി പറഞ്ഞു.
'ഭരണഘടന നിർദേശിക്കുന്ന മാർഗത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്.ഗവർണർ ഓർഡിനൻസിൽ ഒപ്പിടേണ്ടത്ജ നാധിപത്യപരമായ മര്യാദയും ഭരണഘടനാപരമായ ചുമതലയുമാണ്. നേരത്തെ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടുകളിലെല്ലാം മറ്റ് ചുമതലകൾ നിർവഹിക്കാൻ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്ന് നിർദേശമുണ്ടായിരുന്നു. ഗവര്‍ണറുടെ സമീപകാല ഇടപെടലുകൾ സർവകലാശാലകളെ തകർക്കുന്ന രീതിയിലായിരുന്നു'..ഇടപെടൽ ആശങ്കയ്ക്ക് ഇടയാക്കിയെന്നും ആർ.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
'ഭരണപക്ഷത്തിന്റെ തീരുമാനത്തിനോട് പ്രതിപക്ഷം ഒരിക്കലും യോചിക്കാറില്ല. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സർക്കാറിന് പിടിവാശിയില്ല. ഏതെങ്കിലും കാര്യം സ്വതന്ത്രമായി ചെയ്യാൻ സർവകലാശാലയ്ക്ക് കഴിയുന്നില്ല. തെളിമയുളള കാഴ്ചപ്പാടോട് കൂടിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.ഓർഡിനൻസിനെ പോസറ്റീവായി കാണമെന്നും മന്ത്രി പറഞ്ഞു. പൊതു സ്വഭാവമുള്ള യൂണിവേഴ്‌സിറ്റികൾക്ക് ഒരു ചാൻസലറും സവിശേഷ സ്വഭാവമുള്ളവയ്ക്ക് ആ മേഖലയിലെ വിദഗ്ധരുമായിരിക്കും വരുന്നതെന്നും മന്ത്രി പറഞ്ഞു.