ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെ കാറിൽ വലിച്ചിഴച്ചു
ഏകദേശം പത്ത് മീറ്ററോളം ഇവരെ കാറില്‍ വലിച്ചിഴച്ചു
ന്യൂ ഡല്‍ഹി: ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിന് നേരെ ആക്രമണം. സ്വാതി മലിവാളിന്റെ കൈ കാറിൽ കുടിക്കി വലിച്ചിഴച്ചെന്നാണ് പരാതി. തുടർന്ന് പത്ത് മീറ്ററോളം കാർ മുന്നോട്ടുപോയി. സംഭവത്തിൽ ഡ്രൈവർ ഹരീഷ്ചന്ദ്ര അറസ്റ്റിലായി. ഇന്ന് പുലർച്ചെ 2.45 നാണ് സംഭവം. എയിംസ് ആശുപത്രി പരിസരത്ത് നിൽക്കുകയായിരുന്നു സ്വാതി മലിവാളും സുഹൃത്തുക്കളും.
ഈ സമയത്ത് വെളുത്ത കാറിലെത്തിയ ആൾ ഇവരോട് കാറിൽ കയറാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ വിസമ്മതിച്ചപ്പോൾ ഇവരെ കാറിലേക്ക് വലിച്ച്, കൈ ഡോറിൽ കുടുക്കി വാഹനം മുന്നോട്ടു കൊണ്ടുപോയി എന്നാണ് പരാതി. ഏകദേശം പത്ത് മീറ്ററോളം വാഹനം മുന്നോട്ട് പോവുകയും ഇവരെ റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു.
ഉടൻ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വാതി മലിവാളിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.