'പദ്ധതികളുടെ നിർമാണം പൂർത്തിയാക്കിയിട്ടും പണം അനുവദിക്കുന്നില്ല, കുടിശ്ശിക 200 കോടിയോളം': കിഫ്ബിക്കെതിരെ കരാറുകാർ
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് ദിവസവും ഒരു സ്‌കൂൾ വെച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതെന്നും എന്നാൽ കെട്ടിടം നിർമിച്ചവർ പെരുവഴിയിലായെന്നും കരാറുകാർ
Update: 2023-02-14 12:26 GMT
കിഫ്ബി വഴിയുള്ള പദ്ധതികളുടെ നിർമാണം പൂർത്തിയാക്കിയിട്ടും പണമനുവദിക്കുന്നില്ലെന്ന് കരാറുകാർ. 200 കോടിയോളം കുടിശ്ശിക നൽകാനുണ്ടെന്നും കെട്ടിടം നിർമിച്ചവർ പെരുവഴിയിലായെന്നും കരാറുകാർ പറഞ്ഞു.
"കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ദിവസവും ഒരു സ്‌കൂൾ വെച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഉയർന്ന പലിശയ്ക്ക് പുറത്തു നിന്ന് പണമെടുത്തായിരുന്നു ഈ നിർമാണങ്ങളത്രയും. എന്നാൽ പണി പൂർത്തീകരിച്ച് കംപ്ലീഷൻ സർട്ടിഫിക്കറ്റുകൾ വാങ്ങി കാലാവധി കഴിഞ്ഞിട്ടും ബില്ലുകൾ മാറിത്തരുന്നതിന് കിഫ്ബി അലസത കാണിക്കുകയാണ്. എഗ്രിമെന്റ് കണ്ടീഷന് വിരുദ്ധമായി കിഫ്ബി പുതിയ മാനദണ്ഡങ്ങൾ മുന്നോട്ട് വച്ച് പണം നൽകാതിരിക്കാനാണ് നോക്കുന്നത്". കരാറുകാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.