ധീരജിന് വിട നൽകി ജന്മനാട്

ധീരജിന്റെ ചേതനയറ്റ ശരീരം ജന്മ നാട്ടിൽ എത്തുമ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. അപ്പോഴും നൂറു കണക്കിന് പാർട്ടി പ്രവർത്തകരാണ് തങ്ങളുടെ പ്രിയ സഖാവിനെ ഒരു നോക്ക് കാണാൻ കാത്തു നിന്നത്

Update: 2022-01-12 01:02 GMT
Editor : afsal137 | By : Web Desk
Advertising

ഇടുക്കി എഞ്ചിനീയറിങ്ങ് കോളേജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന് വിട നൽകി ജന്മനാട്. ധീരജിന്റെ തളിപ്പറമ്പ് തൃച്ചംബരത്തെ വീടിന് സമീപം സി പി എം വിലകൊടുത്തു വാങ്ങിയ ഭൂമിയിലാണ് മൃതദേഹം സംസകരിച്ചത്. നേതാക്കളും പ്രവർത്തകരുമടക്കം നൂറു കണക്കിന് പേരാണ് ധീരജിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്.

Full View

ധീരജിന്റെ ചേതനയറ്റ ശരീരം ജന്മ നാട്ടിൽ എത്തുമ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. അപ്പോഴും നൂറു കണക്കിന് പാർട്ടി പ്രവർത്തകരാണ് തങ്ങളുടെ പ്രിയ സഖാവിനെ ഒരു നോക്ക് കാണാൻ കാത്തു നിന്നത്. ഇടുക്കിയിൽ നിന്നും വിലാപ യാത്രയായി എത്തിയ മൃതദേഹം ജില്ലാ അതിർത്തിയായ മാഹി പാലത്തിൽ വെച്ച് ജില്ലയിലെ നേതാക്കൾ ഏറ്റുവാങ്ങി. വിലാപയാത്ര കടന്നു വന്ന നിരവധി സ്ഥലങ്ങളിൽ നൂറു കണക്കിന് പേർ ധീരജിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ കാത്തു നിന്നിരുന്നു. പുലർച്ചെ 12 അരയോടെ സി പി എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിച്ച മൃതദേഹം തൃച്ചംബരത്തെ വീട്ടിലേക്ക് കൊണ്ടു പോയി. മന്ത്രി എം വി ഗോവിന്ദൻ, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം, ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങി നിരവധി നേതാക്കൾ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു

അതേസമയം ധീരജ് വധക്കേസിൽ പ്രതിയായ നിഖിൽ പൈലിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത് രാഷ്ട്രീയ വിരോധം കാരണമാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജെറിൻ ജോജോയുടെ അറസ്റ്റും രേഖപ്പെടുത്തി. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നെഞ്ചിൽ കത്തികൊണ്ട് ആഴത്തിലേറ്റ കുത്തും മർദനവുമാണ് മരണകാരണം. കോളേജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പുറത്ത് സംഘർഷമുണ്ടായത്. ഇതിനിടെ ക്യാംപസിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പ്രവർത്തകർ പറയുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News