ധീരജ് വധക്കേസ്; നിഖിൽ പൈലിക്ക് അറസ്‌റ്റ്‌ വാറണ്ട്‌

കേസ്‌ വിളിക്കുമ്പോൾ നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചത്‌.

Update: 2023-09-02 06:28 GMT
Editor : anjala | By : Web Desk
Advertising

ഇടുക്കി: ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസിലെ പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തൊടുപുഴ കോടതി. കേസ്‌ വിളിക്കുമ്പോൾ നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചത്‌. കുറ്റപത്രം വായിക്കുമ്പോഴും നിഖിൽ പൈലി കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ അറസ്‌റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌. പോലീസിനോട് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടണം എന്നാണ് കോടതി നിർദ്ദേശം. കുറ്റപത്രം വായിക്കാനായി കേസ് ഒക്ടോബർ നാലിലേക്ക് മാറ്റി.  

കേസിലെ ഒന്നാം പ്രതിയാണ് യൂത്ത് കോൺഗ്രസ് നേതാവായ നിഖില്‍. തൊടുപുഴ സെഷൻസ് കോടതിയാണ് നിഖിലിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയായിരുന്നു ജാമ്യം. സാക്ഷികളെ സ്വാധീനിക്കാനോ കൃത്യം നടന്ന സ്ഥലത്ത് പ്രവേശിക്കാനോ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. 

Full View


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News