തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു
ഒരാഴ്ചയായി പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
Update: 2022-08-14 09:25 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. പാറശ്ശാല സ്വദേശി അജയൻ (42) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രാവിലെ മരണപ്പെടുകയായിരുന്നു.