സി.പി.എം പിബിയിൽ ആദ്യമായി ദലിത് പ്രാതിനിധ്യം; ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോം അംഗം
ഏഴുതവണ ലോകസഭാംഗമായിരുന്ന മുതിർന്ന നേതാവാണ് ഇദ്ദേഹം
സി.പി.എം പോളിറ്റ് ബ്യൂറോയിൽ ചരിത്രത്തിൽ ആദ്യമായി ദലിത് പ്രാതിനിധ്യം. വെസ്റ്റ് ബംഗാളിൽ നിന്നുള്ള ഡോ. രാമചന്ദ്ര ഡോം സമിതിയിൽ അംഗമായി. ഏഴുതവണ ലോകസഭാംഗമായിരുന്ന മുതിർന്ന നേതാവാണ് ഇദ്ദേഹം. 1989, 1991, 1996, 1998, 1999, 2004 എന്നീ വർഷങ്ങളിൽ ബീർഭൂം മണ്ഡലത്തിൽ നിന്നും 2009ൽ ബോൽപൂർ മണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം പാർലമെൻറിലെത്തിലയത്.
സീതാറാം യെച്ചൂരി മൂന്നാം തവണയും പാർട്ടി ജനറൽ സെക്രട്ടറിയായി തുടരും. എസ് രാമചന്ദ്രൻ പിള്ള പിബിയിൽ നിന്ന് ഒഴിഞ്ഞപ്പോൾ എ വിജയരാഘവൻ സമിതിയെത്തി. യൂസഫ് തരിഗാമി, കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്ളെ എന്നിവരും പിബിയിലെത്തി.
സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് നാലു പുതുമുഖങ്ങളെത്തിയിട്ടുണ്ട്. കെഎൻ ബാലഗോപാൽ, പി സതീദേവി, സിഎസ് സുജാത, പി രാജീവ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. പിബിയിൽ 17 പേർ തന്നെ നിലനിർത്തിയപ്പോൾ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ എണ്ണം 85 ആക്കി കുറച്ചു. ഇതിൽ ഒരെണ്ണം ഒഴിച്ചിട്ടിരിക്കുകയാണ്.
Dr. Ramachandra Dome from West Bengal became first dalith member cpm pb