'ജഗദീഷ് കോൻ?എന്‍റെ നാട്ടിലാണെങ്കിൽ നടനെക്കാൾ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം'

ആറു വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു രമ. കഴിഞ്ഞ ഒന്നരവര്‍ഷമായി കിടപ്പിലായിരുന്നു

Update: 2022-04-02 05:51 GMT
Editor : Jaisy Thomas | By : Web Desk
Advertising
Click the Play button to listen to article

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയും നടന്‍ ജഗദീഷിന്‍റെ ഭാര്യയുമായ ഡോ.പി.രമ അന്തരിച്ചത്. രമയുടെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും. ആറു വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു രമ. കഴിഞ്ഞ ഒന്നരവര്‍ഷമായി കിടപ്പിലായിരുന്നു. കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫോറന്‍സിക് തെളിവുകള്‍ നിര്‍ണായകമായിരുന്നു.

ഒരിക്കലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ ഇഷ്ടപ്പെടാത്ത ആളായിരുന്നു രമ. ഭര്‍ത്താവിന്‍റെ പ്രശസ്തി അലങ്കാരമായി സ്വീകരിക്കാത്ത എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. ഇപ്പോള്‍ രമയെക്കുറിച്ചുള്ള ഓര്‍മ പങ്കുവയ്ക്കുകയാണ് ഡോ.സുല്‍ഫി നൂഹു.

ഡോക്ടറുടെ കുറിപ്പ്

ജഗദീഷ് കോൻ

എൺപതുകളുടെ മധ്യകാലഘട്ടത്തിൽ രമ മാഡത്തിനെ കോളേജിൽ ഡ്രോപ്പ് ചെയ്യാൻ സ്കൂട്ടറിൽ വരുന്ന ശ്രീ ജഗദീഷിനെ കാണുന്ന ഞങ്ങൾ മെഡിക്കൽ വിദ്യാർഥികൾ ഇങ്ങനെ പറയുമായിരുന്നു. "ജഗദീഷ്" പെട്ടെന്ന് ഹാങ്ങ്ഔട്ട് സാമ്രാജ്യത്തിന്‍റെ മൂലയിൽ നിന്നും ഒരു ഹിന്ദി ചോദ്യം. "ജഗദീഷ് കോൻ?" നോർത്തിന്ത്യൻ സഹപാഠിയുടെ സ്വാഭാവികമായ റെസ്പോൺസ്. മലയാളത്തിലെ വലിയ താരമാണെന്ന് പറഞ്ഞപ്പോൾ നോർത്തിന്ത്യൻ സഹപാഠി ഇങ്ങനെ കൂടെ പറഞ്ഞു വച്ചു. "എന്‍റെ നാട്ടിലാണെങ്കിൽ നടനെക്കാൾ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം"

ഭർത്താവിന്‍റെ പ്രശസ്തിയുടെ ചിറകിലേറി വിരാജിക്കുവാനുള്ള എല്ലാ സാധ്യതകളും സവിനയം തിരസ്കരിച്ച് സ്വന്തം ജോലിയിൽ മാത്രം മുഴുകി അസംഖ്യം മികച്ച ഡോക്ടർമാരെ സൃഷ്ടിച്ച, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വൈദ്യശാസ്ത്ര അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മാതൃകാ വനിത. രമ മാഡം. ഒരു മില്യൻ ആദരാഞ്ജലികൾ. പ്രശസ്തിക്കു വേണ്ടി എന്തും ചെയ്തുകൂട്ടുന്ന എന്ത് ഭാഷയും ഉപയോഗിക്കുന്ന പലർക്കും മാഡം ഒരു മാതൃകയാണ്. മാതൃകയാവണം. ഞങ്ങളുടെ തലമുറയിലെ മുൻ തലമുറയിലെ ഇപ്പോഴത്തെ തലമുറയിലെ ഒരായിരം പേരുടെ ഒരു മില്യണ്‍ ആദരാഞ്ജലികൾ! ഡോ. സുൽഫി നൂഹു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News