കുടിവെള്ള പ്രശ്‌നം; തൃശൂർ കോർപറേഷനിൽ പ്രതിപക്ഷ ബഹളം

പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധമാരംഭിച്ചതോടെ അജണ്ടകൾ മാത്രം പാസാക്കി കൗൺസിൽ യോഗം അവസാനിപ്പിച്ചു

Update: 2022-05-17 11:28 GMT
Advertising

തൃശ്ശൂര്‍: തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. മഴക്കാലമാകാറായിട്ടും ശുദ്ധജല വിതരണം തുടങ്ങിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതോടെ അജണ്ടകൾ മാത്രം പാസാക്കി യോഗം അവസാനിപ്പിച്ചു.  

തോടുകളും കാനകളും ശുചീകരിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല, പുതിയ കുടിവെള്ള പദ്ധതി മെയ്‌ ആദ്യം കമ്മീഷൻ ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും പൈപ്പുകളിൽ ചെളി വെള്ളമാണ് കിട്ടുന്നത്, കേസിൽപ്പെട്ട മേയറുടെ ഡ്രൈവറെ മാറ്റിയില്ല തുടങ്ങിയ ആരോപങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. 

കൗൺസിൽ യോഗം തുടങ്ങിയ ഉടനെ ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. അതേസമയം, മറ്റ് വിഷയങ്ങൾ ഇല്ലാത്തതിനാലാണ് കോൺഗ്രസ്‌ കുടിവെള്ള പ്രശ്നം ഉയർത്തുന്നതെന്ന് മേയർ പ്രതികരിച്ചു. 

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News