ഇടുക്കിയിൽ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം കൂടുന്നു; ആറ് മാസത്തിനിടെ പിടിയിലായത് 13 പേര്‍

കേസുകളിൽ മൂന്നിരട്ടി വർധനവ്

Update: 2022-12-16 02:52 GMT

ഇടുക്കിയിൽ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം കൂടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെയുള്ള തൊടുപുഴയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 13 വിദ്യാർഥികളാണ് എക്സൈസിന്റെ പിടിയിലായത്. കേസുകളിൽ മൂന്നിരട്ടി വർധനവുള്ളതായും കണക്കുകൾ വ്യക്തമാക്കുന്നു.

ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ തൊടുപുഴയിൽ മാത്രം 16 കേസുകളിലായി 13 പേരാണ് എക്സൈസിന്റെ പിടിയിലായത്. ജൂലൈ മുതൽ ഡിസംബർ വരെ കേസുകളുടെ എണ്ണം 46ഉം പിടിയിലായവരുടെ എണ്ണം 54ഉം ആയി ഉയർന്നു. ഇതിൽ 13 പേരും വിദ്യാർഥികളാണ്.

ഇടുക്കിയിൽ ഒരു വർഷത്തിനിടെ എക്സൈസ് നടത്തിയ പരിശോധനയിൽ 795 അബ്കാരി കേസുകളും 490 എൻ.ഡി.പി.എസ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 29 കിലോ കഞ്ചാവും 12 ഗ്രാം എം.ഡി.എം.എയും 360 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള തൊടുപുഴയിൽ നിന്നാണ് ഇവയിൽ ഏറിയ പങ്കും പിടികൂടിയത്.

Advertising
Advertising

കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നാണ് തൊടുപുഴയിലേക്ക് ലഹരി വസ്തുക്കളെത്തുന്നതെന്നാണ് വിവരം. വിദ്യാർഥികളിലടക്കം ലഹരി ഉപയോഗം വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ സ്ഥിരം കുറ്റവാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുകയാണ് എക്സൈസ് വകുപ്പ്. ക്രിസ്തുമസ് പുതുവൽസരാഘോഷ ഭാഗമായി പരിശോധന ശക്തമാക്കാനാണ് എക്സൈസ് വകുപ്പിന്റെ നീക്കം.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News