സാബു എം.ജേക്കബിനെതിരായ പരാതി ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കും

ശ്രീനിജൻ എം.എല്‍.എയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും

Update: 2022-12-10 05:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: 20-20 കൺവീനർ സാബു എം.ജേക്കബിനെതിരായ പി വി ശ്രീനിജൻ എം.എൽ.എയുടെ പരാതി ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കും . അന്വേഷണ സംഘത്തെ ഇന്ന് നിയോഗിക്കും.

ശ്രീനിജൻ എം.എല്‍.എയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. പൊതുപരിപാടിക്കിടെ അപമാനിച്ചുവെന്ന പരാതിയിൽ പട്ടികജാതി പീഡന നിരോധ നിയമപ്രകാരമാണ്  സാബു എം. ജേക്കബിനെതിരെ കേസ് എടുത്തിട്ടുള്ളത്.

ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം മറ്റ് അഞ്ച് പേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കേസ് നിയമപരമായി നേരിടുമെന്ന് സാബു എം. ജേക്കബ് പ്രതികരിച്ചിരുന്നു. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന്ന് ഐക്കരനാട് പഞ്ചായത്തിൽ നടന്ന കർഷക ദിനാഘോഷ പരിപാടിയിൽ വേദിയിൽ വച്ച് അപമാനിച്ചുവെന്നാണ് പരാതി. ഉദ്ഘാടകനായ എം.എൽ.എ എത്തിയതോടെ പഞ്ചായത്ത് പ്രസിഡൻ്റടക്കം നാലുപേർ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. സാബു എം. ജേക്കബിൻ്റെ നിർദേശപ്രകാരമായിരുന്നു ബഹിഷ്കരണമെന്ന് പരാതിയിൽ പറയുന്നു.

പി.വി ശ്രീനിജനും ട്വൻ്റി- 20 യുമായി നാളുകളായി തുറന്ന പോര് നടക്കുന്നുണ്ടെങ്കിലും എം.എൽ.എയുടെ പരാതിയിൽ സാബു എം ജേക്കബിനെതിരെ ഇതാദ്യമായാണ് കേസ് എടുക്കുന്നത്. പുത്തൻകുരിശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഡീന ദീപക് രണ്ടാം പ്രതിയാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News