ഇടമലയാർ കേസ്: 44 പ്രതികൾക്ക് മൂന്നുവർഷം തടവ്

വേണ്ടത്ര സാധനസാമഗ്രികൾ ഉപയോഗിക്കാതെ കനാൽ പണിത് സർക്കാരിന് ഒരുകോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രോസിക്യൂഷൻ കേസ്.

Update: 2024-06-22 10:43 GMT
Advertising

തൃശൂർ: ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലത് കനാൽ പുനരുദ്ധാരണത്തിലെ അഴിമതിക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർമാർ, കോൺട്രാക്ടർമാർ ഉൾപ്പെടെ 51 പ്രതികളാണ് ഉണ്ടായിരുന്നത്.

44 പ്രതികൾക്ക് മൂന്നുവർഷം തടവും ആറ് ലക്ഷം രൂപ പിഴയുമാണ് വിജിലൻസ് ജഡ്ജി അനിൽ വിധിച്ചത്. ഒരാളെ കുറ്റവിമുക്തനാക്കി. ആറുപേർ വിചാരണഘട്ടത്തിൽ മരിച്ചിരുന്നു.

വേണ്ടത്ര സാധനസാമഗ്രികൾ ഉപയോഗിക്കാതെ കനാൽ പണിത് സർക്കാരിന് ഒരുകോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രോസിക്യൂഷൻ കേസ്. എട്ട് കിലോമീറ്റർ വരുന്ന കനാലിന്റെ പണി വിവിധ കോൺട്രാക്ടർമാർക്ക് വിഭജിച്ചുനൽകിയായിരുന്നു അഴിമതി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News