'എടപ്പാള്‍ ഇനി വേഗത്തിലോടും'; മേല്‍പ്പാലം ജനുവരി 8 ന് തുറക്കും

13.6 കോടി രൂപ ചെലവിലാണ്‌ പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലം യാഥാർഥ്യമായതോടെ എടപ്പാളിലെ ഗതാഗത തടസ്സത്തിന് പരിഹാരമാകും.

Update: 2022-01-06 13:33 GMT
Editor : ijas
Advertising

തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പാ​ല​ത്തി​ന്‍റെ നാ​ട മു​റി​ക്ക​ൽ പരിപാടിക്കു​ശേ​ഷം കു​റ്റി​പ്പു​റം റോ​ഡി​ൽ ബൈ​പാ​സ് റോ​ഡി​ന് ഏ​തി​ർ​വ​ശ​ത്തെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ന​ട​ക്കും. ചടങ്ങില്‍ കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനാകും. മന്ത്രിമാരായ വി.അബ്ദുറഹിമാൻ, കെ.എൻ.ബാലഗോപാൽ, ഇ.ടി.മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ കെ.ടി.ജലീൽ, പി.നന്ദകുമാർ, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി – തദ്ദേശ സ്ഥാപന പ്രതിനിധികളും വ്യാപാരികളും നാട്ടുകാരും പരിപാടിയില്‍ പങ്കാളികളാകും. 13.6 കോടി രൂപ ചെലവിലാണ്‌ പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലം യാഥാർഥ്യമായതോടെ എടപ്പാളിലെ ഗതാഗത തടസ്സത്തിന് പരിഹാരമാകും.

Full View

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ഇവിടെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയ്ക്കാണ് മേല്‍പ്പാലമെന്ന ആശയം വരുന്നത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News