'എന്‍റെ കേരളം' പ്രദർശനം; ഓരോ വകുപ്പിനും 98 ലക്ഷം രൂപ വീതം ചെലവഴിക്കാന്‍ അനുമതി

ഒരു ജില്ലയിൽ 7 ലക്ഷം രൂപ ചെലവഴിക്കാം

Update: 2025-04-22 03:59 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളിലെ 'എന്‍റെ കേരളം'പ്രദർശനത്തിന് ഒരു വകുപ്പിന് 98 ലക്ഷം രൂപ വീതം ചെലവഴിക്കാൻ അനുമതി. 'ഓഫീസ് എക്സ്പെൻസ്', 'അതർ ഐറ്റം' തുടങ്ങിയ ശീർഷകങ്ങളിൽ ഒരു ജില്ലയിൽ 7 ലക്ഷം രൂപ ചെലവഴിക്കാനാണ് അനുമതി നൽകിയത് . പ്രദർശനത്തിൽ പങ്കെടുക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾക്കും ഇതേ തുക വിനിയോഗിക്കാം.

അതേസമയം, സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 'എന്‍റെ കേരളം' പ്രദർശന വിപണന മേളയ്ക്ക് വയനാട്ടിൽ ഇന്ന് തിരി തെളിയും.  പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും.

Advertising
Advertising

ജില്ലയിലെ വിവിധ മേഖലയിൽ നിന്നുള്ള 500 വ്യക്തികളെ മുഖ്യമന്ത്രി നേരിൽ കണ്ട് സംവദിക്കും. വൈകിട്ട് 6.30 മന്ത്രി ഒ.ആർ കേളു പരിപാടി  ഉദ്ഘാടനം ചെയ്യും. 'എന്‍റെ കേരളം' പ്രദർശന വിപണന മേള സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രതിഫലിക്കുന്നതാവുമെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News