സിൽവർ ലൈനിനെ എതിർക്കുന്നവർ മന്ദബുദ്ധികളെന്ന് ഇ.പി ജയരാജൻ

വിവരദോഷികളും ദീർഘവീക്ഷണമില്ലാത്തവരും എടുത്തുചാട്ടക്കാരും വകതിരിവില്ലാത്തവരുമൊക്കെ രാഷ്ട്രീയ നേതൃത്വത്തിൽ വന്നാൽ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Update: 2022-01-08 14:39 GMT
Advertising

സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന സിൽവർ ലൈനിനെ എതിർക്കുന്നവർ മന്ദബുദ്ധികൾ മാത്രമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഇ.പി ജയരാജൻ. വിവരദോഷികളും ദീർഘവീക്ഷണമില്ലാത്തവരും എടുത്തുചാട്ടക്കാരും വകതിരിവില്ലാത്തവരുമൊക്കെ രാഷ്ട്രീയ നേതൃത്വത്തിൽ വന്നാൽ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും ചെയ്യുമെന്നും കെ റയിൽ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണെന്നും അത് വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

ഇതൊല്ലാം ഏതോ കാലത്തെ ചിന്താഗതികൾ വെച്ചു പുലർത്തുകയാണെന്നും ഇത് ആധുനിക കാലഘട്ടമാണ്. ലോകം വളരുകയാണ്, അതിനനുസരിച്ച് ചിന്തയും വളരണം. ഒരു നൂറു വർഷം അപ്പുറമുള്ള ചിന്തയും ബുദ്ധിശക്തിയും കൊണ്ട് കോൺഗ്രസ് നടന്നാൽ അവർ ഇന്ത്യയിൽ തകരുന്ന ഫലം എല്ലായിടത്തുമുണ്ടാകും - ഇപി ജയരാജൻ പറഞ്ഞു.

CPM central committee member and former minister EP Jayarajan says those who oppose the silver line brought by the state government are just idiots.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News