കാലിക്കറ്റ് സർവകലശാലയിൽ പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് പരീക്ഷ; പ്രതിഷേധം ശക്തം

സർക്കാർ ഉത്തരവ് ലംഘിച്ചാണ് സർവകലാശാലയുടെ നടപടിയെന്ന് ആരോപണം

Update: 2024-04-02 05:22 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: കാലിക്കറ്റ് സർവകലശാലയിൽ പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധം. പെരുന്നാളിന്റെ തലേ ദിവസവും പിറ്റേ ദിവസവും പരീക്ഷകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് സർവകലാശാലയുടെ നടപടി.

നേരത്തെ നടക്കേണ്ട പരീക്ഷ മാറ്റിവെച്ചതും പെരുന്നാളിനോട് അനുബന്ധിച്ച ദിവസങ്ങളിലേക്കാണ് കാലിക്കറ്റ് സർവകലശാലയിലെ ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ നടന്ന് വരുകയാണ്. പത്താം തീയതിയോ പതിനെന്നാം തീയതിയോ ആയിരിക്കും പെരുന്നാൾ. ഒൻപതാം തീയതിയും 12-ാം തീയതിയും സർവകലശാല പരീക്ഷ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവിൻ്റെ നഗ്നമായ ലംഘനമാണ് കാലിക്കറ്റ് സർവകലശാല നടത്തുന്നതെന്ന് കോളേജ് അധ്യാപകരും വിദ്യാർഥികളും  സെനറ്റ് മെമ്പർമാരും ഉൾപ്പെടെ പറയുന്നു.

കഴിഞ്ഞ വർഷങ്ങളിലും സമാന സംഭവം ഉണ്ടായി. പ്രതിഷേധം ശക്തമായതോടെ പരീക്ഷകൾ മാറ്റിവെച്ചു. വിദ്യാർഥികളെയും  അധ്യാപകരെയും പ്രയാസപെടുത്തുന്ന നിലപാട് തിരുത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News