ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു

വരും ദിവസങ്ങളില്‍ തണുപ്പ് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

Update: 2022-12-25 01:20 GMT
Advertising

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹി ഉൾപ്പെടെ പലയിടത്തും ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില അഞ്ച് ഡിഗ്രി വരെയായി. കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ റെയിൽ - റോഡ് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. 12 ട്രെയിൻ സർവീസുകളാണ് ഇന്നലെ മാത്രം മൂടൽമഞ്ഞിനെ തുടർന്ന് വൈകിയത്.

ശക്തമായ മൂടൽമഞ്ഞ് കാരണം പാഞ്ചാബിൽ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞു. അപകടസാധ്യതയുള്ളതിനാൽ വാഹനങ്ങളുടെ വേഗത കുറക്കണമെന്ന് കേന്ദ്ര കാലവസ്ഥനിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകി. പുതിയ ശൈത്യതരംഗം ആരംഭിച്ച സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News