വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഫീസ് ഇളവ്

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

Update: 2022-06-07 12:13 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇളവുകൾ അനുവദിക്കണമെന്ന് മുതിർന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.

നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുമ്പിൽ കോഴിക്കോട് ഹ്യൂമൺ റൈറ്റ്‌സ് ഫോറം സമർപ്പിച്ച ഹർജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുമ്പാകെയും റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നൽകണമെന്ന് വകുപ്പ് തീരുമാനിച്ചത്. 

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News