'കേരളത്തിൽ ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ല, കുറച്ചത് തന്നെയാണ്'; കെ.എൻ ബാലഗോപാൽ

വിലക്കയറ്റം തടയാൻ കഴിഞ്ഞവർഷം 4000 കോടിയാണ് കേരളം നൽകിയതെന്നും മന്ത്രി

Update: 2022-05-22 07:59 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി:  കേരളത്തിൽ ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ലെന്നും സംസ്ഥാനം കുറച്ചത് തന്നെയാണെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. 'കേന്ദ്രം കുറച്ചതിന് ആനുപാതികമായല്ല കേരളം കുറച്ചത്. കേരളത്തിൽ ഇന്ധന നികുതി എൽ.ഡി.എഫ് സർക്കാർ കൂട്ടിയിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരാണ് കേരളത്തിൽ നികുതി വർധിപ്പിച്ചത്. ഇന്ധനത്തിന് 30 രൂപ കൂട്ടിയിട്ട് 8എട്ടുരൂപ കുറച്ചത് വലിയ ഇളവായി കാണരുതെന്ന് മന്ത്രി പറഞ്ഞു. 

'ഉമ്മൻചാണ്ടി സർക്കാരാണ് കേരളത്തിൽ നികുതി വർധിപ്പിച്ചത്. കേന്ദ്രം ഇന്ധന നികുതി 3 രൂപയിൽ നിന്നാണ് 30 രൂപയാണ് കൂട്ടിയത്. അതിൽ നിന്നാണ് എട്ട് രൂപ കുറച്ചത്. ഇനി കുറക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ഉമ്മൻ ചാണ്ടി സർക്കാർ 18 തവണ നികുതി കൂട്ടിയതാണ്. കണക്കുകൾ പുറത്തുവിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

'വിലക്കയറ്റത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഒരക്ഷരം മിണ്ടുന്നില്ല. വിലക്കയറ്റം കുറഞ്ഞ സംസ്ഥാനമാണ് കേരളം. പച്ചക്കറി വില വർധന കുറയക്കാൻ കേന്ദ്ര സഹായം കൂടിയേ തീരൂ. വില വർധന ഏറ്റവും കുറവ് കേരളത്തിലാണെന്നും വിലക്കയറ്റം തടയാൻ കഴിഞ്ഞവർഷം 4000 കോടിയാണ് കേരളം നൽകിയതെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News