കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസം 22-നകം ശമ്പളം നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ

ജീവനക്കാർക്ക് ഓണം അലവൻസ് നൽകുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി പറഞ്ഞു

Update: 2023-08-16 12:51 GMT
Advertising

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസം 22-നകം ശമ്പളം നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജീവനക്കാർക്ക് ബോണസ് നൽകുന്നത് പരിഗണിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ചർച്ച തൃപ്തികരമാണെന്നും ഉറപ്പുകൾ പാലിക്കപ്പെടണമെന്നും ടി.ഡി.എഫ് വർക്കിങ് പ്രസിഡന്റ് എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു. പണിമുടക്ക് പിൻവലിച്ചിട്ടില്ലെന്നും എം.വിൻസെന്റ് എം.എൽ.എ. മാനേജ്‌മെന്റിന് താക്കീത് നൽകുന്ന രീതിയിൽ ചർച്ച നടന്നെന്നും പണിമുടക്കിൽ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഭരണ പക്ഷ യൂണിയനായ സി.ഐ.ടി.യുവും അറിയിച്ചു.

കഴിഞ്ഞ മാസത്തിലെ ശമ്പളമാണ് ഇതുവരെ കെ.എസ്.ആർ.ടി.സിക്ക് നല്കാൻ സാധിക്കാത്തത്. സർക്കാർ സഹായം പ്രതീക്ഷിച്ചുകൊണ്ടാണ് കെ.എസ്.ആർ.ടി.സി മുന്നോട്ട് പോയത്. ഇന്ന് നടന്ന ചർച്ചയിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് പുറമെ ധനകാര്യമന്ത്രിയും തൊഴിൽ മന്ത്രിയും പങ്കെടുത്തിരുന്നു. യോഗത്തിൽ ഈ മാസം 22 നുള്ളിൽ തന്നെ കഴിഞ്ഞ മാസത്തെ ശമ്പളം ഒരുമിച്ചു നൽകാൻ തീരുമാനിച്ചു. ഇതോടൊപ്പം ഓണം അലവൻസ് നൽക്കുന്നതും പരിഗണിക്കുന്നുണ്ട്.

സർക്കാരിനോട് കഴിയുന്ന ഒരു തുക ഓണം അലവൻസിനായി നൽകും, ബാക്കി തുക കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് കണ്ടെത്തണം. അതുപോലെതന്നെ അഡ്വാൻസ് തുക നൽകുന്നതും മാനേജ്‌മെന്റ് പരിശോധിക്കണമെന്നും ചർച്ചയിൽ തീരുമാനമായി. ഈ മാസം 26 ന് സി.ഐ.ടി.യുവും ഐ.എൻ.ടി.സി യൂണിയനും സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഉറപ്പുകൾ പരിഗണിക്കുന്ന മുറക്ക് ഇത് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് യൂണിയനുകൾ അറിയിച്ചു. ഇന്ന് ഹൈക്കോടതി ഓണത്തിന് ആരെയും പട്ടിണിക്കിടാൻ അനുവദിക്കില്ലെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഓണത്തിന് മുമ്പ് നൽകണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News