മത-രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ട;ഫയർ ഫോഴ്‌സ് മേധാവി
സർക്കാർ അംഗീകൃത സംഘടനകർ, വ്യാപാര സ്ഥാപനങ്ങൾ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്കർക്ക് പരിശീലനം നൽകാം
Update: 2022-04-03 02:53 GMT
തിരുവനന്തപുരം: മത- രാഷ്ട്രീയ സംഘടനകൾക്ക് ഫയർ ഫോഴ്‌സ് പരിശീലനം നൽകേണ്ടന്ന് ഫയർ ഫോഴ്‌സ് മേധാവി ബി.സന്ധ്യ. ഇതിന്റെ ഭാഗമായി സർക്കുലർ പുറത്തിറക്കി.
പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത് വിവാദമായതോടെയാണ് നടപടി. സർക്കാർ അംഗീകൃത സംഘടനകർ, വ്യാപാര സ്ഥാപനങ്ങൾ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്കർക്ക് പരിശീലനം നൽകാം. പരിശീലന അപേക്ഷകളിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്നും ബി.സന്ധ്യ വ്യക്തമാക്കി.
മാർച്ച് 31നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആലുവ മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ പരിശീലനം നൽകിയത്. രക്ഷാപ്രവർത്തന രീതികളാണ് പരിശീലിപ്പിച്ചത്. വീഴ്ച വന്നതായി വിലയിരുത്തിയതിനാൽ അഗ്‌നിരക്ഷാസേനാ വിഭാഗം മേധാവിതന്നെ അന്വേഷണത്തിനു മുൻകയ്യെടുത്തിരുന്നു.