നെടുമ്പാശേരിയിലും എറണാകുളം സൗത്തിലും വൻ തീപിടിത്തം
രാത്രി 12 മണിയോടെയാണ് നെടുമ്പാശേരി ആപ്പിൾ റസിഡൻസിയിലെ പാർക്കിങ്ങിൽ തീപിടിത്തമുണ്ടായത്.
Update: 2024-12-01 00:51 GMT
കൊച്ചി: എറണാകുളം നെടുമ്പാശേരിയിൽ ഹോട്ടലിൽ തീപിടിത്തം. രാത്രി 12 മണിയോടെയാണ് നെടുമ്പാശേരി ആപ്പിൾ റസിഡൻസിയിലെ പാർക്കിങ്ങിൽ തീപിടിത്തമുണ്ടായത്. ഒരു കാർ പൂർണമായും കത്തിനശിച്ചു. അഗ്നിശമനസേനയെത്തി തീയണച്ചു. ഹോട്ടലിലെ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി.
എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഒഴിഞ്ഞ സിലിണ്ടറുകളടക്കം പൊട്ടിത്തെറിച്ചു. ഫയർഫോഴ്സ് എത്തി പൂർണമായും തീ നിയന്ത്രണവിധേയമാക്കി. മൂന്ന് കാറുകളും ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു.
അഗ്നിബാധയെ തുടർന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് രണ്ട് മണിക്കൂറിന് ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.