തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൻ്റെ അഗ്രശാലയിൽ തീപിടിത്തം; അട്ടിമറി സാധ്യത സംശയിച്ച് ​​ദേവസ്വം ബോർഡ്

അ​ഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകൾ എത്തി തീയണച്ചു

Update: 2024-10-06 18:12 GMT
Advertising

തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തിൻ്റെ അഗ്രശാലയിൽ തീപിടിച്ചു. രാത്രി ഒമ്പത് മണിയോടുകൂടിയായിരുന്നു തീപിടിത്തം. അ​ഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. പൂരം സമയത്ത് കഞ്ഞി കൊടുക്കാൻ കരുതിവെച്ചിരുന്ന പാളപാത്രങ്ങൾ പൂർണമായി കത്തിനശിച്ചു. അ​ഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകൾ എത്തി തീയണച്ചു.

തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. അട്ടിമറി ഉണ്ടോ എന്ന് സംശയമെന്നും, അന്വേഷണം വേണമെന്നും പാറമേക്കാവ് ദേവസ്വം പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് അ​ഗ്നിശമനസേനയുടെ പ്രാഥമിക വിലയിരുത്തൽ. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News