വെടിയുണ്ട തങ്ങളുടേതല്ല; വാദത്തിലുറച്ച് നേവി, വിവരങ്ങൾ കൈമാറാൻ സാധിക്കില്ല

വെടിയേറ്റ് നാല് ദിവസമായിട്ടും വെടിയുതിര്‍ന്നത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Update: 2022-09-11 04:34 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: മൽസ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവവുമായി ബന്ധമില്ലെന്ന് നേവി. വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് നേവി. സംഭവത്തിൽ തീരദേശ പൊലീസ് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക തടസങ്ങളുണ്ടെന്ന് നേവി അറിയിച്ചു. അപകടദിവസം നേവിയിൽ പരിശീലനം നടത്തിയവരുടെയും തോക്കുകളുടെയും വിവരങ്ങളാണ് തീരദേശ പൊലീസ് ആവശ്യപ്പെട്ടത്. 

അപകടമുണ്ടായത് നേവിയുടെ ഭാഗത്ത് നിന്ന് തന്നെയെന്നാണ് പോലീസിന്റെ സംശയം. ഇന്നലെ നാവിക പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധന നടത്തിയിരുന്നു. വെടിയേറ്റ് നാല് ദിവസമായിട്ടും വെടിയുതിര്‍ന്നത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News