തൃശൂരിലെ രണ്ട് കോടിയുടെ സ്വർണ കവർച്ച: അഞ്ച് പ്രതികൾ കൂടി പിടിയിൽ
കേസിൽ ഇനി ഇനി അഞ്ചു പേർ കൂടി പിടിയിലാവാനുണ്ട്.
തൃശൂർ: തൃശൂരിലെ രണ്ടു കോടിയുടെ സ്വർണ കവർച്ചയിൽ അഞ്ചു പ്രതികൾ കൂടി പിടിയിൽ. തൃശൂർ, പത്തനംതിട്ട സ്വദേശികളാണ് പിടിയിലായത്. തട്ടിയെടുത്ത സ്വർണം ഭാഗികമായി കണ്ടെടുത്തു. കേസിൽ ഇനി ഇനി അഞ്ചു പേർ കൂടി പിടിയിലാവാനുണ്ട്.
കഴിഞ്ഞദിവസമായിരുന്നു തൃശൂര്‍– കുതിരാന്‍ പാതയില്‍ സിനിമാ സ്റ്റൈലിൽ സ്വര്‍ണ മോഷണം. മൂന്നു കാറുകളിലെത്തിയ സംഘമായിരുന്നു കവർച്ച നടത്തിയത്. രണ്ടേകാൽ കോടിയോളം രൂപയുടെ സ്വർണമാണ് പ്രതികൾ തട്ടിയെടുത്തത്.
ഒരു സ്വര്‍ണ വ്യാപാരിയും സുഹൃത്തും കോയമ്പത്തൂരിൽ നിർമാണം പൂർത്തിയാക്കി തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്ന 600 ഗ്രാം സ്വർണമാണ് സംഘം ആക്രമിച്ച് കവര്‍ന്നെടുത്തത്.
കാർ കുതിരാന് സമീപത്തുവച്ച് തടഞ്ഞുനിർത്തി ഇരുവരേയും തട്ടിക്കൊണ്ടുപോവുകയും സ്വർണം തട്ടിയെടുത്ത ശേഷം വഴിയരികിൽ ഉപേക്ഷിക്കുകയുമായിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ വലയിലാക്കിയത്.
പിടിയിലായവർ ഹൈവേ കുഴൽപ്പണ കവർച്ചാ സംഘങ്ങളിൽ ഉൾപ്പെട്ടവരാണ്. കാപ്പാ കേസ് പ്രതികളും ഇതിലുണ്ട്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താൻ നിർണായകമായത്.