നവകേരള സദസ്; വർക്കലയിൽ അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

ജില്ലയിൽ വർക്കല മണ്ഡലത്തിലാണ് നവകേരളാ സദസിന്റെ ആദ്യത്തെ പരിപാടി.

Update: 2023-12-20 16:33 GMT
Advertising

തിരുവനന്തപുരം: വർക്കലയിൽ അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. നവകേരള സദസ് ജില്ലയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. തിരുവനന്തപുരം കല്ലമ്പലം പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജില്ലയിൽ വർക്കല മണ്ഡലത്തിലാണ് നവകേരളാ സദസിന്റെ ആദ്യത്തെ പരിപാടി.

സംസ്ഥാന സെക്രട്ടറി ജിഹാദ് കല്ലമ്പലം, ജില്ലാ ജനറൽ സെക്രട്ടറി അഫ്‌സൽ മടവൂർ, വർക്കല മണ്ഡലം പ്രസിഡന്റ് അജാസ് പള്ളിക്കൽ, മടവൂർ മണ്ഡലം പ്രസിഡന്റ് റിയാസ്, വർക്കല മണ്ഡലം ജന. സെക്രട്ടറി ജാഫർ പാറയിൽ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.

ഇതിനോടകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നവകേരളാ സദസിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിരുന്നു. വിവിധയിടങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടാവുകയും ചെയ്തിരുന്നു. ഇത്തരത്തിൽ തിരുവനന്തപുരത്തും പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയത്.

നവകേരളാ സദസ് മണ്ഡലം വിടുന്നതോടു കൂടി ഇവരെ ജാമ്യത്തിൽ വിടുക എന്നതാണ് സ്വാഭാവിക പ്രക്രിയ. വരുംദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിലേക്കും നവകേരളാ സദസ് പ്രവേശിക്കാനിരിക്കെ പ്രതിഷേധം കണക്കിലെടുത്ത് ഇത്തരത്തിൽ കരുതൽ തടങ്കൽ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News