കാലടി സർവകലാശാലക്ക് മുന്നിൽ പ്രധാനമന്ത്രിക്കെതിരായി ഫ്ലെക്സ്; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

കാലടി സംസ്കൃത സർവകലാശാലയ്ക്ക് മുന്നിലാണ് ഫ്ലെക്സ് വെച്ചത്

Update: 2025-04-26 16:16 GMT
Editor : സനു ഹദീബ | By : Web Desk

എറണാകുളം: കാലടി സംസ്കൃത സർവകലാശാലയ്ക്ക് മുന്നിൽ പ്രധാനമന്ത്രിക്കെതിരായി ഫ്ലെക്സ്. ഫ്ലെക്സ് വെച്ചവർക്കെതിരെ കലാപാഹ്വാനത്തിന് കേസ് എടുത്ത് പൊലീസ്.  ഫ്ലക്സ് വെച്ചത് ആരാണെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കാലടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഫ്ലക്സ് വെച്ചതുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് മുന്നിൽ ബിജെപി പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും മാർച്ച് നടത്തിയിരുന്നു. അനുമതിയില്ലാതെ മാർച്ച് നടത്തിയതിന് ബിജെപി,എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News