കാലടി സർവകലാശാലയ്ക്ക് മുന്നിൽ പ്രധാനമന്ത്രിയെ വിമർശിച്ച് ഫ്‌ളക്‌സ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

കലാപാഹ്വാനത്തിന് കേസെടുത്തു

Update: 2025-04-27 01:51 GMT
Editor : Lissy P | By : Web Desk

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് മുന്നിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്ന ഫ്ലക്സ് വെച്ചതാരാണെന്നതിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

സംഭവവുമായി ബന്ധപ്പെട്ട് കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തിരുന്നു. സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ ബിജെപി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സർവകലാശാല കവാടത്തിനു മുന്നിൽ ബിജെപി പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News