മൂന്നര കിലോ കഞ്ചാവുമായി എറണാകുളത്ത് നാലു യുവാക്കൾ പിടിയിൽ

ബംഗളൂരുവിൽ നിന്ന് കിലോയ്ക്ക് 12000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 50 ഗ്രാം, 100 ഗ്രാം പൊതികളിലാക്കി വിൽപന നടത്തിവരികയായിരുന്നു

Update: 2022-11-12 12:27 GMT
Advertising

കൊച്ചി: മൂന്നര കിലോ കഞ്ചാവുമായി 4 യുവാക്കൾ എറണാകുളത്ത് പിടിയിൽ. വലിയകുളം കദളിക്കുന്ന് പൊറ്റക്കാട്ടിൽ വീട്ടിൽ നവനീത് ( 26 ), കണ്ണിമോളത്ത് വീട്ടിൽ അഖിൽ ( 32 ), തോട്ടു മുഖം തോപ്പിൽ വീട്ടിൽ ഷിജു (32) മുപ്പത്തടം എലൂക്കര ഗോപുരത്തിങ്കൽ വീട്ടിൽ ലിജിത്ത് (25) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. വ്യാപകമായി വിൽപന നടത്തുന്ന സംഘമാണിത്.

കഴിഞ്ഞ ദിവസം പെരുമ്പാവൂർ ടൗണിൽ നിന്നും ഓപ്പറേഷൻ യോദ്ധാവിന്റെ ഭാഗമായി നവനീത്, അഖിൽ എന്നിവരെ 10 ഗ്രാം കഞ്ചാവുമായി പിടിക്കുകയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ തോട്ടക്കാട്ടുകര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മൂന്നരക്കിലോ കഞ്ചാവ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കിലോയ്ക്ക് 12000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 50 ഗ്രാം, 100 ഗ്രാം പൊതികളിലാക്കി വിൽപന നടത്തിവരികയായിരുന്നു. വിദ്യാർഥികളും യുവാക്കളും ആയിരുന്നു ഇവരിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങിക്കൊണ്ടിരുന്നത്. രാത്രി സമയങ്ങളിലാണ് വില്പന.

ഷിജുവിനെ 2016ൽ അഞ്ച് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. നവനീതിനെ 2019ൽ 110 മയക്കുമരുന്ന് ഗുളികകളുമായി എക്‌സൈസ് പിടികൂടിയിട്ടുണ്ട്. എ എസ്പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത് എസ്. ഐമാരായ റിൻസ് എം തോമസ്, ജോസി .എം ജോൺസൻ , ഗ്രീഷ്മ ചന്ദ്രൻ , ഏ.എസ്.ഐ എം. കെ അബ്ദുൾ സത്താർ, എസ്.സി.പി. ഒ പി.എ അബ്ദുൽ മനാഫ്, സി.പി. ഒമാരായ എം.ബി സുബൈർ, ജീമോൻ കെ. പിള്ള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Four youths arrested in Ernakulam with 3.5 kg ganja

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News