വഖഫ് ബില്ലിനെ പൂർണമായും അംഗീകരിക്കണമെന്നല്ല കെസിബിസി പറഞ്ഞതെന്ന് ഫ്രാൻസിസ് ജോർജ് എംപി
ബില്ല് വന്ന ശേഷം ഇന്‍ഡ്യാ മുന്നണി നിലപാട് എടുക്കുമെന്നും എംപി


കോട്ടയം: വഖഫ് ഭേദഗതി ബില്ലിനെ പൂർണമായും അംഗീകരിക്കണമെന്നല്ല കെസിബിസി പറഞ്ഞതെന്ന് ഫ്രാൻസിസ് ജോർജ് എംപി. ബില്ലിലെ വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് വ്യക്തമല്ല. ബില്ല് വന്ന ശേഷം ഇന്‍ഡ്യാ മുന്നണി നിലപാട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പാർലമെൻ്റിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ കേരളത്തിലെ എല്ലാ എംപിമാരും അനുകൂലിക്കണമെന്ന കെസിബിസിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാർ രംഗത്തെത്തി. നിലവിലെ വഖഫ് നിയമത്തിലെ ഭരണഘടന വിരുദ്ധമായ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് നിർമല സീതാരാമൻ്റെ നിലപാട്.
പ്രശ്‌നത്തിന് പരിഹാരം കാണാൻ ഒരുമിച്ച് നിൽക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു . വഖഫ് നിയമ ഭേദഗതിക്ക് കത്തോലിക്കാ ബിഷപ്പുമാരുടെ പിന്തുണ സ്വാഗതം ചെയ്യുന്നതായി നിർമല സീതാരാമൻ എക്സിൽ കുറിച്ചു.വഖഫ് നിയമത്തിലെ അന്യായവും ഭരണഘടനാ വിരുദ്ധവുമായ വകുപ്പുകൾ ഭേദഗതി ചെയ്യമെന്നാണ് ധനമന്ത്രിയുടെ നിലപാട്.