ഫ്രറ്റേണിറ്റി മൂവ്മെന്‍റ് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

വനിതാ പവർത്തകരുൾപ്പെടെ നൂറോളം പ്രവർത്തകർക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്.

Update: 2021-08-10 15:27 GMT
Editor : Suhail | By : Web Desk
Advertising

മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ 17 പേർക്ക് പരിക്കേറ്റു . 4 പേർക്ക് ഗുരുതര പരിക്കുന്നുണ്ടെന്നും, അറസ്റ്റ് ചെയ്തതിനു ശേഷവും മർദിചെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.

വനിതാ പവർത്തകരുൾപ്പെടെ നൂറോളം പ്രവർത്തകർക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്. കലക്‌ടറേറ്റിനു മുന്നിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് ഫ്രറ്റേണിറ്റി പ്രവർത്തകർ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആണ് സംഘർഷം.

സമരത്തിൽ നിന്ന് പിന്തിരിഞ്ഞു പോവുകയായിയുന്ന വനിത പ്രവർത്തകർ അടക്കമുള്ളവരെ പോലിസ് പിന്തുടർന്ന് മർദിച്ചെന്ന്‌ ഫ്രറ്റേണിറ്റി പ്രവർത്തകർ പറഞ്ഞു. പോലീസ് ലാത്തി ചാർജിൽ 17 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.

അറസ്റ്റിനു ശേഷം പോലീസ് വാഹനത്തിലും, സ്റ്റേഷനിലും വെച്ച് മർദിച്ചെന്നും നേതാക്കൾ ആരോപിച്ചു.

മലപ്പുറം ജില്ലയിൽ പത്താംക്ലാസ് വിജയിച്ച 30000 ഓളം വിദ്യാർത്ഥികൾക്കാണ് പ്ലസ് വണ്‍ ഉപരിപഠനത്തിനു സീറ്റില്ലാത്തത്. ഈ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഫ്രറ്റേണിറ്റി മാർച്ച് സംഘടിപ്പിച്ചത്.

Full View

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News