സ്ഥാനാർഥികളെ ഉൾപ്പടെ അന്വേഷണ ഏജൻസികൾ വേട്ടയാടുന്നു

ഇഡി കാരണം വോട്ട് കുറയില്ലെന്ന് ജി സുധാകരൻ

Update: 2024-03-28 14:36 GMT
Editor : ശരത് പി | By : Web Desk
Advertising


'ഇ.ഡി കാരണം വോട്ട് കുറയില്ലെന്ന് സിപിഎം നേതാവ് ജി സുധാകരൻ. മീഡിയവണിന്റെ 'ദേശീയപാത' പരിപാടിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജി സുധാകരൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ വിമർശനവുമായി രംഗത്തുവന്നത്. സ്ഥാനാർഥികളെ ഉൾപ്പെടെ ഇ. ഡി വേട്ടയാടുകയാണ്. ഇഡി ട്രാപ്പിലാക്കും എന്ന് മനസ്സിലാക്കിയാണ് തോമസ് ഐസക് പ്രതിരോധിക്കുന്നത്. മസാലബോണ്ട് എൽഡിഎഫും സർക്കാറും ചേർന്ന് തീരുമാനിച്ചതാണ് എന്നും സുധാകരൻ കൂട്ടിച്ചേർത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമാകാൻ പോകുന്നത് കേന്ദ്രസർക്കാറിന്റെ നടപടികളാകുമെന്നും അദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ സജീവമാകാൻ മുഖ്യമന്ത്രി തന്നോട് നിർദേശിച്ചെന്ന് പറഞ്ഞ നേതാവ്, ആലപ്പുഴയിൽ പ്രചാരണ രംഗത്ത് സജീവമാകാനും നിർദേശമുണ്ടെന്ന് പറഞ്ഞു. പാർട്ടിയിൽ തനിക്കെതിരെ നിന്നവർക്ക് തിരുത്തേണ്ടിവന്നെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വീഴ്ച വരുത്താറില്ലെന്നും അദേഹം പറഞ്ഞു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News