സ്കൂളില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവം: സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.

Update: 2022-11-04 01:27 GMT

കോതമംഗലത്ത് സ്കൂളില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ പ്രധാന പ്രതിയായ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. ഒളിവില്‍ പോയ പ്രതി ഇന്നലെ കോതമംഗലം കോടതിയില്‍ ഹാജരാവുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പാലാ സ്വദേശി സാജുവാണ് അറസ്റ്റിലായത്. വർഷങ്ങളായി സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന സാജു വൻതോതിൽ കഞ്ചാവ് വാങ്ങി വിൽപ്പന നടത്തുന്നതായി പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്തപ്പോഴും പ്രതി ഇതു സമ്മതിച്ചു.

കഞ്ചാവ് വലിക്കുന്നതിനും ഉപയോഗിക്കുന്നതിനുള്ള സൗകര്യം സ്കൂൾ പരിസരത്ത് ചെയ്തുകൊടുക്കുന്നത് സാജുവാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മറ്റൊരു പ്രതി ഗോകുലിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News