ടെറസിന്റെ മുകളിൽ ചാക്കിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി

തിരുവനന്തപുരം പോത്തൻകോട് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്

Update: 2024-10-28 09:09 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: പോത്തൻകോട് വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പൊലീസെത്തി കഞ്ചാവ് ചെടികൾ സ്റ്റേഷനിലേക്ക് മാറ്റി.

വാടകക്ക് താമസിച്ചിരുന്ന വീടിന്റെ ടെറസിലാണ് രണ്ട് കഞ്ചാവ് ചെടികൾ വാട്ടർ ടാങ്കിന് പുറകിൽ ഒളിപ്പിച്ചുവളർത്തിയത്. സമീപവാസികൾ നൽകിയ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പൊലീസിന്റെ കണ്ടെത്തൽ.

ഈ വീട്ടിൽ നിന്ന് സെപ്റ്റിക് ടാങ്ക് മാലിന്യം പൊട്ടിയൊലിച്ച് ദുർഗന്ധം വമിക്കുന്നെന്ന് അയൽവാസി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. തുടർന്ന് പരിശോധനക്ക് എത്തിയ പഞ്ചായത്ത് ജീവനക്കാരാണ് ചെടികൾ ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ചാക്കിൽ നട്ടുവളർത്തിയത് കഞ്ചാവ് ചെടി തന്നെയെന്ന് സ്ഥിരീകരിച്ചു. നിരവധി തൊഴിലാളികൾ വീട്ടിൽ താമസിക്കുന്നതിനാൽ ആരാണ് ഇവ നട്ടുവളർത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ചെടികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി അന്വേഷണം നടന്നുവരികയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News