പവന് 43,000 കടന്നു; സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില

ഗ്രാമിന് 25 രൂപ വർധിച്ച് 5380 രൂപയായി

Update: 2023-03-17 05:49 GMT
Gold in the all-time record, gold price hike, price hike in gold, breaking news malayalam
AddThis Website Tools
Advertising

സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിലെത്തി. ഗ്രാമിന് 25 രൂപ വർധിച്ച് 5380 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവുണ്ടായി. 43,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.


രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളശർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.

സ്വർണത്തിൻറെ മൂല്യം നാൾക്കുനാൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്.


സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് വില മൂന്നിരട്ടിയിലധികമാണ്. ഫെബ്രുവരി 2 നായിരുന്നു സ്വർണം എക്കാലത്തേയും റെക്കോർഡ് വിലയിൽ എത്തിയത്. ഗ്രാമിന് 60 രൂപ വർധിച്ച് 5360 രൂപയിയിരുന്നു അന്നത്തെ വില. പവന് 42880 രൂപയായിരുന്നു.


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News