ഗുരുവായൂരിൽ പ്രവാസിയുടെ വീട്ടിലെ സ്വർണക്കവർച്ച: പ്രതി ധര്‍മ്മരാജ് പിടിയില്‍
സ്വർണ വ്യാപാരി ബാലനും ഭാര്യയും സിനിമ കാണാൻ പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്
തൃശ്ശൂര്‍: ഗുരുവായൂർ തമ്പുരാൻ പടിയിലെ സ്വർണക്കവർച്ചാ കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ്നാട് ട്രിച്ചി സ്വദേശി ധർമ്മരാജിനെ ചണ്ഡീഗഢിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലടക്കം നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൊത്തവ്യാപാരിയായ ബാലന്‍റെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ചെന്നാണ് കേസ്.
മെയ് 12നാണ് ഗുരുവായൂർ തമ്പുരാൻപടിയിൽ രാത്രിയിൽ കവർച്ച നടന്നത്. കവർച്ച നടത്തി മടങ്ങുന്ന പ്രതിയുടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കയ്യിലെ ടാറ്റൂവും മുടിയുടെ നിറവും കണ്ട് പ്രതിയെ തിരിച്ചറിഞ്ഞു. കേരളത്തിൽ വന്ന് മോഷണം നടത്തിയിരുന്ന സ്വദേശി ധർമ്മരാജാണ് അറസ്റ്റിലായത്.
സ്വർണ വ്യാപാരി കുരഞ്ഞിയൂർ ബാലനും ഭാര്യയും സിനിമ കാണാൻ പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. മോഷ്ടിക്കപ്പെട്ട സ്വർണവും പണവു കണ്ടെത്താൻ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.