സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ കൂടുന്നു; മുഖ്യമന്ത്രി പൊലീസ് ഉന്നതതല യോഗം വിളിച്ചു

ഗുണ്ടാ ആക്രമണം അവസാനിപ്പിക്കാന്‍ കാപ്പ ചുമത്താനുള്ള അധികാരം ഡി.ഐ.ജിമാര്‍ക്ക് നല്‍കണമെന്ന ആവശ്യം പൊലീസ് ഉയര്‍ത്തിയിരുന്നു

Update: 2022-04-11 03:55 GMT
Editor : ijas
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പൊലീസ് ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം. ഗുണ്ടാ ആക്രമണം അവസാനിപ്പിക്കാന്‍ കാപ്പ ചുമത്താനുള്ള അധികാരം ഡി.ഐ.ജിമാര്‍ക്ക് നല്‍കണമെന്ന ആവശ്യം പൊലീസ് ഉയര്‍ത്തിയിരുന്നു. ഇന്നത്തെ യോഗത്തില്‍ പൊലീസിന്‍റെ ഈ ആവശ്യം പ്രധാന വിഷയമാകും. കഴിഞ്ഞ ദിവസം പൊലീസ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Full View

കാപ്പ ചുമത്താന്‍ ജില്ലാ കലക്ടര്‍ അടങ്ങിയ സമിതിക്കാണ് നിലവില്‍ അനുവാദമുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ കലക്ടര്‍മാരുടെ ഇടയില്‍ നിന്നുണ്ടാകാറില്ലെന്നും ഇതാണ് സംസ്ഥാനത്തെ ഗുണ്ടാ ആക്രമണം വര്‍ധിക്കാന്‍ കാരണമെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഡി.ഐ.ജിമാര്‍ക്ക് കാപ്പ ചുമത്താനുള്ള അനുമതി നല്‍കണമെന്നാണ് പൊലീസിന്‍റെ ആവശ്യം. എന്നാല്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതിനെതിരെ സാമൂഹിക പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഐ.എ.എസ് ഉദ്യോഗസ്ഥരും രംഗത്തുവന്നിട്ടുണ്ട്. 

Goonda attacks on the rise in the state; CM called a high-level meeting of the police

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News