ഗവർണറുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം അനുവദിച്ച് സർക്കാർ

പത്താം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം, എട്ടാം തീയതി പണം അനുവദിച്ച് ഉത്തരവിറങ്ങി

Update: 2023-12-13 18:11 GMT
Government grants 7 lakh for Governors christmas party
AddThis Website Tools
Advertising

തിരുവനന്തപുരം: പോരിനിടെയും ഗവർണരുടെ ക്രിസ്മസ് വിരുന്നിനു 7 ലക്ഷം അനുവദിച്ച് സർക്കാർ. പത്താം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം, എട്ടാം തീയതി പണം അനുവദിച്ച് ഉത്തരവിറങ്ങി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് പണം അനുവദിച്ചത്. 

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിനിടയിൽ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു. ഈ അസ്വാരസ്യങ്ങൾക്കെല്ലാമിടയിൽ ആണിപ്പോൾ ഗവർണറുടെ ക്രിസ്മസ് വിരുന്നിന് പണമനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. പൗരപ്രമുഖർ അടക്കമുള്ളവരെ ഗവർണർ വിരുന്നിന് ക്ഷണിക്കുകയും ചെയ്തിരുന്നു.



Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Web Desk

By - Web Desk

contributor

Similar News