കൊല്ലത്ത് എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രയോഗം; റോഡിൽ കസേര വലിച്ചിട്ട് ഗവർണറുടെ പ്രതിഷേധം

വാഹനത്തിൽനിന്ന് പുറത്തിറങ്ങി പൊലീസിനുനേരെ ആക്രോശിച്ച ഗവര്‍ണര്‍ ചായക്കടയില്‍നിന്ന് കസേരെ പുറത്തേക്കിട്ട് കുത്തിയിരിക്കുകയാണ്

Update: 2024-01-27 06:39 GMT
Editor : Shaheer | By : Web Desk
Advertising

കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. നിലമേലിലാണ് പ്രതിഷേധം നടക്കുന്നത്. ഇതിനിടെ കാറിൽനിന്ന് ഇറങ്ങിയ ഗവർണർ പാതയോരത്ത് കസേരയിട്ട് പ്രതിഷേധിക്കുകയാണ്. സമരം നടത്തിയ മുഴുവൻ പേർക്കുമെതിരെ കേസെടുക്കാതെ വാഹനത്തിൽ കയറില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയെയും ഗവർണർ വിളിച്ചു പരാതി പറഞ്ഞു.

നാടകീയ സംഭവങ്ങൾക്കാണ് കൊല്ലം നിലമേൽ സാക്ഷ്യംവഹിക്കുന്നത്. സംഘി ഗവർണർ ഗോബാക്ക് എന്ന് ആക്രോശിച്ച് ഗവർണറുടെ വാഹനവ്യൂഹത്തിനുനേരെ കരിങ്കൊടിയുമായി എസ്.എഫ്.ഐ പ്രവർത്തകർ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ വാഹനത്തിൽനിന്ന് പുറത്തിറങ്ങി പൊലീസിനുനേരെ ആക്രോശിച്ചു. പൊലീസിനെ രൂക്ഷമായ ഭാഷയിൽ ശകാരിച്ചു.

തുടർന്ന് തൊട്ടടുത്തുള്ള ചായക്കടയിൽനിന്ന് കസേര പുറത്തേക്കിട്ട് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസ് നിർബന്ധിച്ചിട്ടും വാഹനത്തിൽ കയറാൻ കൂട്ടാക്കിയില്ല. സമരക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. 12 പേർക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധിച്ച എല്ലാവർക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കസേരയിൽ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്.

Summary: Governor Arif Mohammad Khan protests by sitting on a chair on the roadside in Kollam's Nilamel against the black flag protest of SFI.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News