ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡിൽ കുട്ടികൾക്ക് ഇളവ് നൽകാൻ സർക്കാർ നീക്കം

12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പിഴ ഒഴിവാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ആന്‍റണി രാജു

Update: 2023-05-06 05:49 GMT
Advertising

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡിൽ കുട്ടികൾക്ക് ഇളവ് നൽകാൻ സർക്കാർ നീക്കം. ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ പോകുമ്പോള്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പിഴ ഒഴിവാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ആന്റണി രാജു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും അന്തിമ തീരുമാനം ഉന്നതതല യോഗത്തിൽ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇളവ് തേടുന്നതുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളുമായി ആശയ വിനിമയം നടത്തിയിട്ടില്ലെന്നും അന്തിമ തീരുമാനം എടുക്കും വരെ സംസ്ഥാനത്തിൽ ഇളവ് നൽകാനുള്ള സാധ്യത നോക്കുമെന്നും മന്ത്രി പറഞ്ഞു.

എ.ഐ കാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളിൽ കൂട്ടികളെ കൊണ്ടു പോയാൽ പിഴ ഇടാക്കുമെന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് സർക്കാർ ഒരു മാസം ബോധവത്ക്കരണത്തിനായി സമയം നൽകിയിരുന്നു. ഇതിന് ശേഷമാണ് 12 വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയെ ഇരുചക്ര വാഹനത്തിൽ രണ്ടാള്‍ക്കൊപ്പം കൊണ്ടുപോകാൻ കേന്ദ്ര സർക്കാരിനോട് അനുതി തേടുന്നത്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News