വിദ്വേഷ പരാമർശം: സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ചു

പരാതിക്കാരനായ കോൺഗ്രസ് നേതാവ് വി.ആർ അനൂപിന്റെ മൊഴി പോലും എടുക്കാതെയാണ് കമ്പളക്കാട് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.

Update: 2024-11-28 08:42 GMT
Advertising

വയനാട്: മുനമ്പം വിഷയത്തിൽ വിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും സുരേഷ് ഗോപിക്കുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. പരാതിക്കാരനായ കോൺഗ്രസ് നേതാവ് വി.ആർ അനൂപിന്റെ മൊഴി പോലും എടുക്കാതെയാണ് കമ്പളക്കാട് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.

കേരളത്തിലെ പൊലീസ് സംവിധാനത്തിൽനിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു. കേസിൽ കോടതിയെ സമീപിക്കാനാണ് അനൂപിന്റെ നീക്കം. വയനാട്ടിൽ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും നടത്തിയ വർഗീയ പരാമർശത്തിൽ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നായിരുന്നു പരാതി.

കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിധാരണ പരത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമായിരുന്നു സുരേഷ് ഗോപിക്ക് എതിരായ പരാതി. വാവര് പള്ളിയെ അധിക്ഷേപിച്ചതിനാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനെതിരായ പരാതി. എഐവൈഎഫും ഇരുവർക്കുമെതിരെ പരാതി നൽകിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News