അഞ്ച് കോടിയുടെ വ്യാജ പൾസ് ഓക്‌സിമീറ്ററുകളുടെ വിതരണം ആരോഗ്യവകുപ്പ് തടഞ്ഞു

ആരോഗ്യ വകുപ്പ് മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് വിൽപന തടഞ്ഞതായി അറിയിച്ചത്

Update: 2021-11-28 03:46 GMT
Advertising

സംസ്ഥാനത്ത് വ്യാജ പൾസ് ഓക്‌സിമീറ്റർ സുലഭമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി, അഞ്ച് കോടിയിലധികം രൂപ മൂല്യമുള്ള ഉത്പന്നങ്ങളുടെ വിതരണം തടഞ്ഞു. ഡ്രഗ്‌സ് എൻഫോഴ്‌സ്‌മെൻറ് നടത്തിയ പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആരോഗ്യ വകുപ്പ് മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് വിൽപന തടഞ്ഞതായി അറിയിച്ചത്.

Full View

വ്യാജ പൾസ് ഓക്‌സിമീറ്ററുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. 5.71 കോടിയുടെ പൾസ് ഓക്‌സി മീറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തി. പല ഓക്‌സിമീറ്ററുകളിലും ബാച്ച് നമ്പറുകളോ, നിർമാണതിയ്യതി, കാലാവധി, നിർമാതാവിന്റെ മേൽവിലാസം ഉപകരണത്തിന്റെ പേര് എന്നിവ രേഖപ്പെടുത്തിയിരുന്നില്ല. തുടർന്നാണ് ഇവയുടെ വിൽപന ആരോഗ്യവകുപ്പ് തടഞ്ഞത്. മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം ഉൽപന്നങ്ങൾ വിൽക്കരുതെന്ന് ഔഷധ വ്യാപാരികൾക്ക് നിർദ്ദേശം നൽകി. കോവിഡ് വ്യാപന സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിൽപന നടത്തിയത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News