ചൂരൽമലയിൽ കനത്ത മഴ; പുഴയിൽ കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തി

ബെയ്ലി പാലത്തിന് സമീപം ആ​ദ്യം നിർമിച്ച നടപ്പാലം പൂർണമായും തകർന്നു

Update: 2024-08-13 11:26 GMT
Advertising

വയനാട്: ചൂരൽമലയിൽ കഴിഞ്ഞ രണ്ട് മണിക്കൂറായി കനത്ത മഴ തുടരുകയാണ്. പുഴയിൽ ഒഴുക്ക് വർധിച്ചതോടെ പശുക്കൾ പുഴയിൽ കുടുങ്ങി. ബെയ്ലി പാലത്തിന് സമീപം ആ​ദ്യം നിർമിച്ച നടപ്പാലം പൂർണമായും തകർന്നു.

ആദ്യം ഒഴുക്കിൽപ്പെട്ട ഒരു കിടാവ് കരയ്ക്ക് കയറിയിരുന്നു. മറ്റൊരു പശുവിനെ അതിസാ​ഹസികമായാണ് അ​ഗ്നിശമനസേനയും സിവിൽ ‍‍ഡിഫൻസും പൊലീസ് ഉദ്യോ​ഗസ്ഥരും രക്ഷപ്പെടുത്തിയത്. 15 മിനിറ്റിലധികം നേരം പശു പുഴയിൽ കുടുങ്ങി. പശുവിന് എന്തെങ്കിലും പരിക്ക് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News