ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ചതിൽ ഉത്തരം പറയണം: ദീദി ദാമോദരൻ

സൂപ്പർസ്റ്റാറുകൾ മാതൃകയാവേണ്ടവരാണ്, നിശബ്ദത പാലിക്കുന്നത് നിർഭാഗ്യകരമെന്നും ദീദി

Update: 2024-08-23 09:02 GMT
Advertising

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ചതിൽ ഉത്തരം പറയണമെന്ന് സിനിമാ പ്രവർത്തകയും തിരകഥാകൃത്തുമായ ദീദി ദാമോദരൻ. ഇതുവരെ ഗോസിപ്പ് എന്ന പേരിൽ വിളിച്ച റിപ്പോർട്ട് ഇപ്പോൾ ക്രിമിനൽ ഒഫൻസായി മാറിയിരിക്കുകയാണെന്നും തുണി മാറാനും മൂത്രമൊഴിക്കാനും വേതനം ചോദിക്കാനുമുള്ള സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ടവർ മറുപടി പറയണമെന്നും ദീദി പറഞ്ഞു.

കുറ്റാരോപിതനായ വ്യക്തി പലതരത്തിൽ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിൻ്റെ സിനിമ ഇപ്പോഴും വിജയിക്കാത്തത് ഇവിടെ ഒരു സാമൂഹ്യബോധം ഉണ്ടായതുകൊണ്ടാണ്. സൂപ്പർസ്റ്റാറുകൾ മാതൃകയാവേണ്ടവരാണ്. അവർ കൂടെയുള്ളവരെക്കുറിച്ച് നിശബ്ദത പാലിക്കുന്നത് നിർഭാഗ്യകരമാണ്. ദീദി പറഞ്ഞു. വനിതാ കമ്മീഷൻ തുടക്കംമുതൽ കൂടെനിന്ന് നല്ല പിന്തുണയാണ് നൽകിയതെന്നും സിനിമയും നിയമത്തിന് അനസൃതമാവണമെന്നും ദീതി ദാമോദരൻ ആവശ്യപ്പെട്ടു.

അമ്മയുടെ പ്രതികരണത്തിൽ നിങ്ങൾക്ക് ആകാംഷയുണ്ടാകും എന്നാൽ വ്യക്തിപരമായി എനിക്ക് പ്രതീക്ഷയില്ല. അവർ പറഞ്ഞു. അമ്മ നേതൃത്വം അല്പസമയത്തിനകം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാനിരിക്കേയാണ് ദീദി ഇക്കാര്യം വ്യക്തമാക്കിയത്.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News