എൻഡോസൾഫാൻ ദുരിത ബാധിതരുടെ വീടുകളുടെ ജീർണാവസ്ഥയിൽ ഇടപെട്ട് ഹൈക്കോടതി
സത്യസായി ഓർഫനേജ് ട്രസ്സ് നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ
Update: 2023-09-16 10:55 GMT
കൊച്ചി: എൻഡോസൾഫാൻ ദുരിത ബാധിതരുടെ വീടുകളുടെ ജീർണാവസ്ഥയിൽ ഇടപെട്ട് ഹൈക്കോടതി. വിഷയം ഏറെ ഗൗരവം ഉള്ളതാണെന്നും ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശം നൽകി. വീടുകളുടെ സ്ഥിതി പരിശോധിച്ച് ഏറ്റെടുക്കാൻ കഴിയുമോ എന്ന് അറിയിക്കണമെന്നും അല്ലാത്തപക്ഷം കാര്യകാരണങ്ങൾ വിശദീകരിക്കണമെന്നും കലക്ടറോട് കോടതി ആവശ്യപ്പെട്ടു.
സത്യസായി ഓർഫനേജ് ട്രസ്സ് നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. 81 വീടുകൾ നിർമ്മിച്ചതിൽ പലതും ജീർണ്ണിച്ചെന്നും വീടുകൾ വാസയോഗ്യമാക്കാൻ 24 ലക്ഷത്തോളം രൂപ വേണമെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു.