ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ചു; യുവാവ് പിടിയില്‍
കടയ്ക്കാവൂർ സ്വദേശി ജോഷിയാണ് പിടിയിലായത് . പരിക്കേറ്റ അമ്മയും കുഞ്ഞും ചികിത്സയിലാണ്
തിരുവനന്തപുരം: കടയ്ക്കാവൂരിൽ ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി മർദിച്ച കേസിലെ പ്രതി പിടിയിൽ. കടയ്ക്കാവൂർ സ്വദേശി ജോഷിയാണ് പിടിയിലായത് . പരിക്കേറ്റ അമ്മയും കുഞ്ഞും ചികിത്സയിലാണ്.
ജോഷിയുടെ നിരന്തരമായുളള പീഡനം സഹിക്കാൻ വയ്യാതെ ഭാര്യയും കുഞ്ഞും അവരുടെ വീട്ടിലായിരുന്നു താമസം. ഇക്കഴിഞ്ഞ 25ാം തിയതിയാണ് ജോഷി ഭാര്യയും മൂന്നു വയസ്സുള്ള കുട്ടിയെയും മർദിച്ചത്. രാത്രി പത്തുമണിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരെയും ആക്രമിക്കുകയായിരുന്നു. വീട്ടുകാർ ഉണർന്ന് ബഹളം വച്ചതോടെ ജോഷി ഓടി രക്ഷപ്പെട്ടു. മദ്യപിച്ച് എത്തി ഇയാൾ ഭാര്യയും കുഞ്ഞിനെയും മർദിക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. മർദനമേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്ന അന്ന് ഒളിവിൽ പോയ ജോഷി ഇന്നലെയാണ് പിടിയിലായത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .