തെരുവുനായ്ക്കളെ പേടിച്ച് കോഴിക്കോട്ടെ ആറ് സ്‌കൂളുകൾക്ക് ഇന്ന് അവധി
പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും അവധിയിലാണ്
Update: 2023-07-10 08:02 GMT
കോഴിക്കോട്: തെരുവുനായ്ക്കളെ പേടിച്ച് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലാണ് ആറ് സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികളും ഇന്ന് പ്രവർത്തിക്കുന്നില്ല. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും അവധിയിലാണ്. ഇന്നലെ മാത്രം കൂത്താളി പഞ്ചായത്തിൽ നാല് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആക്രമിച്ച നായയെ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് അവധി നൽകിയത്. ആക്രമിച്ചത് പേവിഷബാധയുള്ള നായ ആണെന്നാണ് സംശയം. ഇതോടെയാണ് സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കുമെല്ലാം അവധി നൽകിയത്.
തെരുവ്നായ ശല്യം രൂക്ഷമായതോടെ പേടിയോടെയാണ് ജീവിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. തെരുവ് നായ ശല്യത്തിന് പരിഹാരം കാണുമെന്ന് കൂത്താളി പഞ്ചായത്ത് പ്രസിഡന്‍റ് മീഡിയവണിനോട് പറഞ്ഞു.