ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ്

ഒരാഴ്ചക്കുള്ളിൽ അന്വേഷണം ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാൻ നിർദേശം നൽകി

Update: 2025-04-23 04:39 GMT
Editor : Jaisy Thomas | By : Web Desk

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാ താരങ്ങൾക്ക് നോട്ടീസ് . ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമാണ് എക്സൈസ് നോട്ടീസ് അയച്ചത്. ഒരാഴ്ചക്കുള്ളിൽ അന്വേഷണം ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാൻ നിർദേശം നൽകി. താരങ്ങൾക്ക് ലഹരി കൈമാറി എന്ന് മുഖ്യപ്രതി തസ്‍ലീമ മൊഴി നൽകിയിരുന്നു.

ഏപ്രില്‍ ഒന്നിനായിരുന്നു ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി തസ്‍ലീമ സുൽത്താനയെ എക്സൈസ് പിടികൂടുന്നത്. നടന്മാരായ ശ്രീനാഥ് ഭാസി,ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് ലഹരി കൈമാറിയെന്ന് സുൽത്താന എക്സൈസിന് മൊഴി നൽകിയിരുന്നു. എന്നാല്‍ ഇവരില്‍ നിന്ന് താന്‍ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും കേസ് വ്യാജവും കെട്ടിച്ചമച്ചതാണെന്നും ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

Advertising
Advertising

തസ്‍ലീമയും താരങ്ങളും തമ്മിലുള്ള ചാറ്റുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുമായി താരങ്ങൾ ഒരുമിച്ച് പലതവണ ലഹരി ഉപയോഗിച്ചതായും മൊഴിയിലുണ്ട്. പ്രതി തസ്‍ലീമ സുൽത്താനയുടെ ഫോണിൽ നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ . ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. പ്രമുഖ താരത്തിന് മോഡലിന്‍റെ ചിത്രം അയച്ചു നൽകി . ലഹരിക്ക് പുറമെ പെൺകുട്ടിയെ എത്തിച്ചു നൽകിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് പറയുന്നു.

കേസിൽ എക്സൈസിന്‍റെ ഇന്‍റലിജൻസ് വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചു. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്‌ലൻഡിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News